---
title: " പെരവച്ചേരിയില്‍ മിനി മാസ്റ്റ് ലൈറ്റ് നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടനം എം.കെ രാഘവന്‍ എംപി നിര്‍വഹിച്ചു"
english_title: "Peravachery Mini Mast Light Inauguration MK Raghavan MP Kottur Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383679/ peravachery-mini-mast-light-inaugurated-mk-raghavan-mp-kottur"
published_at: "2026-09-21T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1060341b22_fop.JPG"
keywords: []
---

#  പെരവച്ചേരിയില്‍ മിനി മാസ്റ്റ് ലൈറ്റ് നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടനം എം.കെ രാഘവന്‍ എംപി നിര്‍വഹിച്ചു

> **Lead Summary:** **കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡ് പെരവച്ചേരിയില്‍ എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് എം.പി എം.കെ രാഘവന്‍ നിര്‍വഹിച്ചു. നാടിന് വെളിച്ചമേകാന്‍ വര്‍ഷങ്ങളായുള്ള ആവശ്യമാണ് എം.പി അനുവദിച്ചതിലൂടെ സഫലമായത്. ഉദ്ഘാടന ചടങ്ങില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. സുജാത അധ്യക്ഷത വഹിച്ചു.

## Article Content

**കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡ് പെരവച്ചേരിയില്‍ എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് എം.പി എം.കെ രാഘവന്‍ നിര്‍വഹിച്ചു. നാടിന് വെളിച്ചമേകാന്‍ വര്‍ഷങ്ങളായുള്ള ആവശ്യമാണ് എം.പി അനുവദിച്ചതിലൂടെ സഫലമായത്. ഉദ്ഘാടന ചടങ്ങില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. സുജാത അധ്യക്ഷത വഹിച്ചു.

വാര്‍ഡിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു മിനി മാസ്റ്റ് ലൈറ്റ് എന്നും ഇതോടെ പ്രദേശത്തെ ഇരുട്ട് മാറി കൂടുതല്‍ വെളിച്ചം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വാര്‍ഡ് അംഗം പി.കെ സിനി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.പി മനോഹരന്‍, ഇ. ഗോപിനാഥന്‍, വി.കെ ഇസ്മായില്‍, ഇ.കെ ആനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോടിന്റെ വികസന നായകനായ എം.കെ രാഘവന്‍ എം.പിയുടെ ഇടപെടലിലൂടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. പെരവച്ചേരി പ്രദേശത്ത് രാത്രികാലങ്ങളില്‍ വെളിച്ചക്കുറവ് പരിഹരിക്കാന്‍ മിനി മാസ്റ്റ് ലൈറ്റ് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383679/ peravachery-mini-mast-light-inaugurated-mk-raghavan-mp-kottur)